Latest News
Loading...

ജനപക്ഷത്തിൻ്റെ നേതൃത്വത്തിൽ പോഷകാഹാരകിറ്റ് വിതരണം നടത്തി

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മൈക്രോ കണ്ടെയ്മെൻ്റ് സോണായ പയ്യാനിത്തോട്ടം വാർഡിലെ മങ്കുന്നം കോളനിയിലെ മുഴുവൻ വീടുകളിലും കേരള ജനപക്ഷത്തിൻ്റെ നേതൃത്വത്തിൽ പോഷകാഹാരകിറ്റ് വിതരണം നടത്തി, പാൽ, മുട്ട, ഏത്തപ്പഴം, റൊട്ടി, റെസ്ക്ക് എന്നിവയായിരുന്നു കിറ്റിലുള്ളത്. 

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ മഞ്ഞപ്ളാക്കൽ, 13-ാം വാർഡ് മെമ്പർ സജി സിബി, ജനപക്ഷം നേതാക്കളായ റിങ്കുമങ്ങാട്ട്, ജോമി മുഖാലക്കുന്നേൽ, ഷിബി വാഴപ്പള്ളിൽ, സിബി പനച്ചിക്കൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments