Latest News
Loading...

ജില്ലാ പഞ്ചായത്ത്‌ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു.


കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭഗമായി ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു. ഇതിനായി ഇരുപത് ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത്‌ മാറ്റിവെച്ചിരിക്കുന്നത്. 


പദ്ധതിയുടെ പൂഞ്ഞാർ ഡിവിഷനിലെ വിതരണ ഉദ്ഘാടനം പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിളിന് നൽകി ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു. പഞ്ചായത്ത്‌ അംഗം ലിസ്സമ്മ സണ്ണി, ഹോമിയോ ആശുപത്രി ജീവനക്കാർ എന്നിവർ സംബന്ധിച്ചു.


 ഹോമിയോ പ്രതിരോധ മരുന്ന് കോവിഡ് രോഗത്തെ തടയാൻ വളരെയേറെ ഫലപ്രദമാണെന്നും, സ്ഥിരമായി ഉപയോഗിച്ചവർക്കെല്ലാം അതിന്റെ ഗുണം ലഭിച്ചിട്ടുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു.