Latest News
Loading...

ക്ഷീര കർഷകർക്കായി പ്രത്യേക പാക്കേജിന് രൂപം നൽകണം: മാണി സി കാപ്പൻ

പാലാ: ക്ഷീര കർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജിന് രൂപം നൽകണമെന്ന് നിയുക്ത എം എൽ എ മാണി സി കാപ്പൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കർഷകർ ഉത്പാദിപ്പിക്കുന്ന പാൽ മുഴുവൻ സംഭരിച്ച് കർഷകരെ സഹായിക്കത്തക്കവിധമുള്ള പാക്കേജിന് അടിയന്തിര പരിഗണന നൽകണമെന്നും കാപ്പൻ നിർദ്ദേശിച്ചു.

 ചക്കാമ്പുഴ ക്ഷീരസംഘത്തിൽ കൊറോണ ബാധിച്ച ക്ഷീര കർഷകർക്ക് അവരുടെ കാലികൾക്ക് നൽകാൻ സൗജന്യമായി ലഭ്യമാക്കുന്ന കാലിത്തീറ്റകളുടെ വിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ ബാധിച്ചവരുൾപ്പെടെയുള്ള ക്ഷീര കർഷകരുടെ സഹായത്തിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംഘം പ്രസിഡൻ്റ് സോണി ഈറ്റയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, മിൽമ ബോർഡ് മെമ്പർ ജോമോൻ മറ്റം, സൗമ്യ സേവ്യർ, ആൽബിൻ അലക്സ്, ജോമോൻ വടയാറ്റുശ്ശേരിൽ, ബെന്നിച്ചൻ കോതബനാനിയിൽ, ഡൊമിനിക് പുളിക്കപ്പടവിൽ, സണ്ണി നെടുമന, അമ്പളി എൻ പി തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

0 Comments