പാലാ: നഗരസഭ 22, 24 വാർഡുകളിലെ കോവിഡ് മോണിറ്ററിംഗ് കമ്മിറ്റി വിവിധ പ്രവർത്തനങ്ങൾക്കായി സന്നദ്ധ സേന രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
കോവിഡ് രോഗികൾ, ക്വോറൻ്റയിനിലുള്ളവർ തുടങ്ങിയവർക്ക് മരുന്ന്, ഭക്ഷണസാധങ്ങൾ ,ആശുപത്രി സൗകര്യങ്ങൾ, തുടങ്ങി എല്ലാ ആവ ശ്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കവാൻ തീരുമാനമെടുത്തു. നഗരസഭാ കൗൺസിലർ സാവിയോ കാവുകാട്ടിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ നഗര സഭാ ചെയർപേഴ്സൺ ലീനാ സണ്ണി എംഡി ചാക്കോ, സുനിൽ പയ്യപ്പള്ളിൽ . ദിലീപ് പാറയിൽ, സുമ മനോജ്, സഞ്ചു തേവർപറമ്പിൽ,
അനു കീന്തനാനിയിൽ തടങ്ങിയവർ പ്രസംഗിച്ചു.
0 Comments