Latest News
Loading...

തദ്ദേശവാസികൾക്ക് താങ്ങായി ചേറ്റുതോട് ഇടവക പള്ളിയുടെ കോവിഡ് ഹെല്പ് ഡെസ്ക്


ചേറ്റുതോട്, ചാണകകുളം, ഇരുപ്പക്കാവ് നെടിയപാല നിവാസികൾക്ക് സഹായഹസ്തവുമായി ചേറ്റുതോട് ഫാത്തിമമാതാ ചർച്ച് ഹെല്പ് ഡെസ്‌ക്ക്. ഇടവക പള്ളിയുടെയും, SMYM യൂണിറ്റ്, SH സിസ്റ്റേഴ്‌സ്, ഇടവക ജനങ്ങളുടെയും സഹകരണത്തിൽ മെയ് 20ന് ആണ് ഹെല്പ് ഡെസ്ക് ആരംഭിച്ചത്. 

ഹെല്പ് ഡെസ്കിന്റെ ഭാഗമായി ഇടവക പരിധിയിൽ ജാതിമതഭേദമന്യേ ലോക്ക് ഡൗൻ മൂലം ദുരിതം അനുഭവിക്കുന്നവർക്കും കോവിഡ് ബാധിച്ച കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യകിറ്റും മരുന്നും വിതരണം ചെയ്തു. ഇതുകൂടാതെ വാക്ക്‌സിൻ റജിസ്ട്രേഷൻ , വൈദ്യുതി ബിൽ ഓൺലൈനായി അടക്കൽ, മൊബൈൽ റീചാർജിങ് മുതലായ സേവനങ്ങൾ ഹെല്പ് ഡെസ്കിലൂടെ ലഭിക്കുന്നതാണ്. 

ഈ ഉദ്യമങ്ങൾക്ക് നേത്യത്വം നല്കുന്നത് ഇടവക വികാരി ഫാ ജോസഫ് കാപ്പിൽ, ജോസഫ് കിണറ്റുകര, അമൽ പന്തപ്ലാക്കൽ , ടോണി കാവുങ്കൽ , ജോമു ഇടശ്ശേരിപൗവ്വത്ത് , ജോസെൻ ജോസ് തുടങ്ങിയവരാണ്‌.

Post a Comment

0 Comments