Latest News
Loading...

സമയോചിതമായ ഇടപെടലുമായി ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്‌സർലൻഡ് കൂട്ടായ്മ

തിടനാട്: കോവിഡ് മഹാമാരിയിൽ സമൂഹം മരവിച്ചു നിൽക്കുമ്പോൾ സമയോചിതമായ ഇടപെടലുമായി ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്‌സർലൻഡ് കൂട്ടായ്മ മഹാവിപത്തിൽ നിന്ന് സഹോദരങ്ങൾക്ക് കൈത്താങ്ങാകുവാൻ കർമപദ്ധതിക്കു തുടക്കം കുറിച്ചു. കോവിഡ് മഹാമാരിയിൽ വിഷമിച്ചു കഴിയുന്ന കേരളത്തിലെ ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾക്കു സഹായമെത്തിക്കുയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധ പഞ്ചായത്തുകളിലേക്കു കോവിഡ് പ്രതിരോധ സാമഗ്രികൾ എത്തിച്ചു നൽകുക, രോഗികൾക്ക് സഹായമെത്തിക്കുക എന്നതുമാണ് ഹലോ ഫ്രണ്ട്‌സിന്റെ പുതിയ ലക്ഷ്യം. തിടനാട് പഞ്ചായത്തിലാണ് പദ്ധതി തുടക്കം കുറിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പഞ്ചായത്തുകൾക്കും, രോഗികൾക്ക് നേരിട്ട് സഹായമെത്തിക്കുവാനുള്ള ശ്രമത്തിലാണ് ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്‌സർലൻഡ്. കഴിഞ്ഞ നാളുകളിൽ സമൂഹ നന്മക്കായി ഹലോ ഫ്രണ്ട്‌സിനൊപ്പം കൈ കോർത്ത സ്വിറ്റസർലണ്ടിലെ മലയാളി സുഹൃത്തുക്കളാണു പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്നതെന്നു സംഘടന ഭാരവാഹി ടോമി തൊണ്ടാംകുഴി അറിയിച്ചു. ഫോൺ:  0788729140, 0787898832, 0762488594, 0763432862.

Post a Comment

0 Comments