Latest News
Loading...

വീണ ജോര്‍ജ്ജ് ആരോഗ്യവകുപ്പ് മന്ത്രിയാകും


കെ.കെ ശൈലജയ്ക്ക് പിന്‍ഗാമിയായി വീണ ജോര്‍ജ്ജ് ആരോഗ്യവകുപ്പ് മന്ത്രിയാകുമെന്ന് ധാരണ. കെ.എന്‍ ബാലഗോപാലിനെ ധനമന്ത്രിയിയ നിശ്ചയിച്ചു. ആര്‍ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും. 

ശൈലജയ്ക്ക് ശേഷം വകുപ്പ് ഭരിക്കാനെത്തുന്നയാളെ വളരെ സൂക്ഷ്മതയോടെയാണ് നിശ്ചയിച്ചത്. ചെറിയൊരു പിശക് പോലും വലിയ വിമര്‍ശനത്തിന് ഇടയാക്കുമെന്ന് കണ്ടാണ് ഇത്. ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്ന് വീണ ജോര്‍ജ്ജ് പ്രതികരിച്ചു. ജില്ലയ്ക്കുള്ള അംഗീകാരമായി പദവിയെ കാണും. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. 

പി. രാജീവ് വ്യവസായം വകുപ്പ് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

Post a Comment

0 Comments