Latest News
Loading...

ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

ലോക്ഡൗണിൽ ബുദ്ധിമുട്ടുന്ന കുടുംബ ങ്ങൾക്ക് ഈരാറ്റുപേട്ട വാക്കേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പച്ചക്കറി ഉൾപ്പെടെയുള്ള സൗജന്യ ഭക്ഷ്യ ക്കിറ്റുകൾ വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ് ഇമാം സുബൈർ മൗലവിക്ക് നൽകി നിർവഹിച്ചു. 

ക്ലബ്ബ് രക്ഷാധികാരി വി. എം. അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് പി.എസ്. ഷെഫീക്ക്, കൗൺസിലർ മാരായ അനസ് പാറയിൽ, അൻസർ പുള്ളോലിൽ, സുഹാന ഇജാസ്, ഫാത്തിമ മാഹീൻ, ക്ലബ്ബ് പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ, അഷറഫ് തൈത്തോട്ടം, ശറഫുദ്ദീൻ വെട്ടുകല്ലേൽ എന്നിവർ പ്രസംഗിച്ചു.


ചേന്നാട് കവല കേന്ദ്രമാക്കി വാക്കേ്ഴു സ് ക്ലബ്ബ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. ആവശ്യക്കാർക് ഭക്ഷണ പ്പൊതികളും എത്തിച്ച് നൽകും. ഫോൺ-9447324235

Post a Comment

0 Comments