Latest News
Loading...

ലോക്ഡൗണിലും ഈരാറ്റുപേട്ടയില്‍ വമ്പന്‍ വ്യാജമദ്യവേട്ട.



കോവിഡ് സന്നദ്ധ പ്രവര്‍ത്തനം മറയാക്കി ഈരറ്റുപേട്ട, പനകപ്പാലം, തലപ്പലം ഭാഗങ്ങളില്‍ തമിഴ് നാട് നിര്‍മ്മിത വ്യാജമദ്യം കാറില്‍ വില്ലന നടത്തി വന്ന ആസിഫ്, നടയ്ക്കല്‍ ഫര്‍ണിച്ചര്‍മാര്‍ട്ട് നടത്തി വരുന്ന ഇലക്കയം വീട്ടില്‍ പരീകൊച്ച്‌നെയും ഈരാറ്റുപേട്ട എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍ വൈശാഖ്. വി.പിള്ളയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടി. അപ്രതീക്ഷിത ലോക് ഡൗണില്‍ ബിവറേജുകളും ബാറുകളും അടച്ച് പൂട്ടിയതോടെ അബ്കാരി മേഖലയില്‍ ഉണ്ടായ പ്രതിസന്ധി മുതലെടുത്ത് തമിഴ് നാട്ടില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ ചാരിറ്റബിള്‍ സെസൈറ്റിയുടെ മറവില്‍ കടത്തികൊണ്ട് വന്ന് വില്പന നടത്തിയ തമിഴ് നാട്ടില്‍ മാത്രം വില്‍ക്കാന്‍ അനുമതിയുള്ള മദ്യമാണ് എക്‌സൈസ് പിടികൂടിയത്.

കൂട്ട് പ്രതിയും ഇവരുടെ സുഹൃത്തും കോട്ടയം ജില്ലയിലെ നിരോധിത പുകയില ഉല്പന്നമായ ഹാന്‍സിന്റെ മൊത്ത വിതരണക്കാരനായ  കുട്ടി എന്ന് വിളിക്കുന്ന ഇരാറ്റുപേട്ട മുന്‍സിപ്പാലിറ്റിക്ക് സമീപം  മക്ക മസ്ജിദ്‌നു  സമീപം  താമസിക്കുന്ന നെടുവേലില്‍ ബഷീര്‍ മകന്‍ ഷിയാസിന്റെ വീട്  റെയ്ഡ് ചെയ്ത് പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളും അഞ്ച് ലിറ്ററോളം വ്യാജമദ്യവും കണ്ടെടുത്തു. എക്‌സൈസ് പാര്‍ട്ടിയെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി ഷിയാസിനെ കണ്ടെത്താന്‍ എക്‌സൈസ് നടപടികള്‍ ഊര്‍ജിതമാക്കി.

ലോക്ക് ഡൗണില്‍ ഈരാറ്റുപേട്ടയില്‍ നിന്നും 600 രൂപയ്ക്ക് ഒരു ക്വാര്‍ട്ടര്‍ വാങ്ങിച്ച ഒരു മദ്യപാനിയുടെ കണ്ണീര്‍ പരാതിയില്‍ അന്വേഷണം തുടങ്ങിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം ഷാഡോ എക്‌സൈസ് അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂര്‍ , വിശാഖ്. KV, നൗഫല്‍ കരിം 
എന്നിവര്‍ നടത്തിയ രഹസ്യാന്വേഷണങ്ങളില്‍ ലോക്ക് ഡൗണില്‍ വോളന്റിയര്‍ പാസുമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണ പൊതിയും , സാനിറ്റൈസറും വിതരണത്തിന് എന്ന വ്യാജേന  കറങ്ങി നടന്ന് വ്യാജമദ്യം വിറ്റ് വന്നിരുന്ന  പ്രതികള്‍ക്ക്  മദ്യത്തിന് മോഹന വില വാഗ്ദാനം ചെയ്താണ് എക്‌സൈസ് പ്രതികളെ വലയില്‍ കുടുക്കിയത്. 

പ്രതികളില്‍ നിന്നും 20 ലിറ്റര്‍ വ്യാജമദ്യവും , പത്ത് ലക്ഷം  രൂപയുടെ ഹാന്‍സും , എത്തിയോസ് കാറും കസ്റ്റഡിയില്‍ എടുത്തു.പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ TJ  മനോജ് , EC അരുണ്‍ കുമാര്‍ ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ  K.C. സുരേന്ദ്രന്‍, അജിമോന്‍ , ജസ്റ്റിന്‍ തോമസ് , പ്രദീഷ് ജോസഫ് , നീയാസ് CJ, പ്രീയ .K . ഡ്രൈവര്‍. O.A ഷാനവാസ് എന്നിവരും  പങ്കെടുത്തു.

Post a Comment

0 Comments