Latest News
Loading...

യുത്ത് ബ്രിഗഡ് - ഭക്ഷണ വിതരണം തുടർച്ചയായ ഏഴാം ദിവസത്തിലേക്ക്

ഈരാറ്റുപേട്ട : കോവിഡ് മഹാമാരിയെ തുടർന്ന് സംസ്ഥാനം മുഴുവൻ ലോക് ഡൗൺ ആയതിനെ തുടർന്ന് തെരുവിൽ കഴിയുന്നവർക്കും കോവിഡ് ബാധിച്ചവർക്കും, സ്വയം നിരീക്ഷണത്തിലിരിക്കുന്നവർക്കുമുള്ള ഡി വൈ എഫ് ഐ യുത്ത് ബ്രിഗേഡ് ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയുടെ സൗജന്യ ഭക്ഷണ വിതരണം തുടർച്ചായ ഏഴാം ദിവസത്തിലേക്ക് കടന്നു. മനുഷ്യർക്കു മാത്രമല്ല തെരുവു നായകൾക്കും കഴിഞ്ഞ ദിവസം മുതൽ ഭക്ഷണം വിതരണം തുടങ്ങിയിരുന്നു. 

പെരുനാൾ ആയതിനാൽ ബിരിയാണിയുണ്ടാക്കിയാണ് ഇന്ന് വിതരണം ചെയ്തത്.ഒരു ദിവസം . അമ്പത്തോളം ആൾക്കാർക്ക് ഭക്ഷണം വിതരണം ചെയുന്നുണ്ടെന്നും ലോക്ഡൌൺ കഴിയുന്നവരെ തുടരുമെന്നും യുത്ത് ബ്രിഗഡ് ക്യാപ്റ്റൻ പി എ ഷെമീർ പുളിക്കചാലിൽ അറിയിച്ചു.

Post a Comment

0 Comments