Latest News
Loading...

പൂഞ്ഞാർ തെക്കേക്കര ഡോമിസിലി കെയർ സെന്റർ പ്രവർത്തനം തുടങ്ങി.


പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ ഡോമിസിലി കെയർ സെന്റർ പ്രവർത്തനം തുടങ്ങി.
പയ്യനിതോട്ടം ഹോളിസ്പിരിറ്റ്‌ സ്കൂളിലാണ് ഡോമിസിലി കെയർ സെന്റർ പ്രവർത്തിക്കുന്നത്. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ നിയുക്ത പൂഞ്ഞാർ MLA  സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ, പ്രിൻസിപ്പാൾ, മെഡിക്കൽ ഓഫീസർ, H I,ബ്ലോക്ക്‌ - ഗ്രാമപഞ്ചായത്ത്‌ തല ജനപ്രതിനിധികളും സ്റ്റാഫ്‌ അംഗങ്ങളും സന്നദ്ധസേന പ്രവർത്തകരും പങ്കെടുത്തു. വീട്ടിൽ ഐസൊലേറ്റ് ചെയ്തു തനിയെ താമസിക്കുവാൻ
സാഹചര്യം ഇല്ലാത്ത കോവിഡ് പോസിറ്റീവ് ആയ രോഗികൾക്ക് ഡോമിസിലി കെയർ സെന്ററിൽ പ്രവേശനം നല്കും.


പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  റെജി ഷാജി, മെമ്പർ മാരായ റോജി തോമസ്, P G ജനാര്ധനൻ, C K കുട്ടപ്പൻ, രാജമ്മ ഗോപിനാഥ്, ബീന മധുമോൻ, നിഷ സാനു, ആനിയമ്മ സണ്ണി, സജി സിബി, മിനി മോൾ ബിജു, ബ്ലോക്ക് മെമ്പർമാരായ അജിത് നെല്ലിക്കചാലിൽ, അക്ഷയ് ഹരി, Dr ഷാജു സെബാസ്റ്റ്യൻ, പയ്യനിതോട്ടം പള്ളി വികാരി ഫാദർ തോമസ് കുറ്റികാറ്റ്, സന്നദ്ധ പ്രേവർത്തകർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments