Latest News
Loading...

തീക്കോയി ഡൊമിസിലിയർ കെയർ സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു

 തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ ഡൊമിസിലിയർ കെയർ സെന്റർ പ്രവർത്തനം തീക്കോയി സെന്റ് മേരീസ് ഹൈസ്കൂളിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 20 കിടക്കകൾ ആണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് തലത്തിലുള്ള ഹെൽപ്പ് ഡെസ്ക്കിന്റെയും പ്രവർത്തനവുആരംഭിച്ചു. വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന നൂറോളം സന്നദ്ധപ്രവർത്തകർ ക്കുള്ള വോളണ്ടിയർ പാസിന്റെ  വിതരണവും  നടന്നു. ഡൊമിസിലിയർ  കെയർ സെന്ററിന്റെ ഉദ്ഘാടനം  പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. 

സ്കൂൾ മാനേജർ ഫാദർ തോമസ് മേനാച്ചേരി, ഫാദർ മാത്യു വളയംമ്പള്ളിയിൽ, സെക്രട്ടറി കെ സാബുമോൻ, നോഡൽ ഓഫീസർ ദയ പുരുഷോത്തമൻ, ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ ബിബി രാജ്, ഹെൽത്ത് ഇൻസ്പെക്ടർ ഷിജി പ്രസാദ്, ഹെഡ്മാസ്റ്റർ ജോണിക്കുട്ടി അബ്രഹാം,വൈസ് പ്രസിഡന്റ്  കവിത രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ് ജോസഫ്, കെ കെ മോഹനൻ, ജയ് റാണി തോമസുകുട്ടി, മെമ്പർമാരായ  സിറിൽ റോയ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി എസ്, മാജി തോമസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരീക്കൊച്, ഹെൽപ്പ് ഡസ്കിലെ സന്നദ്ധ പ്രവർത്തകരായ  റെജി ചോക്കാട്, ജോസ് തോമസ് മുത്ത് നാട്ട്, ബിനോജി പുറപ്പന്താനം, പ്രിൻസ് അലക്സ് പുല്ലാ ട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Post a Comment

0 Comments