Latest News
Loading...

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘടനം ചെയ്തു.

ഈരാറ്റുപേട്ട : ലോക് ഡൗൺ മൂലം പ്രതിസന്ധി അനുഭവിക്കുന്നവർക്കും കോവിഡ് ബാധിതർക്കും നീരിക്ഷണത്തിൽ കഴിയുന്നവർക്കുമുള്ള ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടനം നടത്തി. സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി നൽകുന്ന കിറ്റ് പൂഞ്ഞാർ ഏരിയ കമിറ്റി ഓഫീസിൽവെച്ച് ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ലോക്കൽ കമിറ്റി അംഗം വി പി അബ്‌ദുൾ സലാമിന് കൈമാറി വിതരണോദ്‌ഘാടനം നടത്തി. 

ഏരിയ കമിറ്റി അംഗം എം എച് ഷെനീർ, ലോക്കൽ കമിറ്റി അംഗങ്ങളായ കെ എൻ ഹുസൈൻ, പി പി ഷിഹാബ്, നഗരസഭ കൗൺസിലർ സജീർ ഇസ്മയിൽ, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി പി എ ഷെമീർ പുളിക്കചാലിൽ എന്നിവർ പങ്കെടുത്തു. 1000 രൂപ വിലയുള്ള അഞ്ഞൂറോളം കിറ്റാണ് ലോക്കൽ കമിറ്റി തയാറാക്കി വിതരണം ചെയുന്നത്.


Post a Comment

0 Comments