Latest News
Loading...

കൊറോണ വൈറസ് വായുവിലൂടെയും പകരും: മാർഗ നിർദ്ദേശം പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചതിന് പിന്നാലെ മാർഗ നിർദ്ദേശത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ഇന്ന് പുറത്തിറക്കിയ കൊറോണ ചികിത്സാ മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് പരാമർശമുള്ളത്. അടുത്ത് ഇടപഴകുന്നവർക്കെ രോഗം ബാധിക്കു എന്ന മുൻധാരണകളെ തള്ളിയുള്ളതാണ് പുതിയ റിപ്പോർട്ട്.

വായുവിലൂടെയും വൈറസ് പകരുന്ന സാഹചര്യത്തിൽ കൊറോണ പ്രതിരോധത്തിനായി ഇരട്ടി സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അതിനായി ഇരട്ടി മാസ്‌കും, സാമൂഹിക അകലവും കർശനമായും ഉറപ്പാക്കണമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതുക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

വൈറസ് പ്രധാനമായും വായുവിലൂടെയും രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ ചെയ്യുമ്പോൾ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും പകരുമെന്നാണ് ഇതിൽ പറയുന്നത്. കൊറോണ രോഗിയിൽ നിന്നുള്ള ദ്രവകണങ്ങൾ പ്രതലങ്ങളിൽ പതിച്ചേക്കാം. വൈറസ് എത്രസമയം പ്രതലത്തിലുണ്ടാകുമെന്നത് അതിന്റെ ഉപരിതലം അനുസരിച്ച് വ്യത്യാസപ്പെടാം.

കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ വൈറസ് പത്ത് മീറ്റർ വരെ സഞ്ചരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഡ്രോപ്പ്‌ലെറ്റുകളുടേയും എയ്‌റോസോളുകളുടേയും രൂപത്തിലുള്ള ഉമിനീർ, മൂക്കിൽ നിന്നും പുറത്തുവരുന്ന ദ്രവം എന്നിവ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസിനെ എത്തിക്കുന്നു. എയ്‌റോസോളുകൾ വായുവിലൂടെ വലിയ ദൂരം സഞ്ചരിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Post a Comment

0 Comments