Latest News
Loading...

നഗരസഭ കോവിഡ് ആശുപത്രി അവലോകന യോഗം ചേർന്നു.

ഈരാറ്റുപേട്ട.നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സർവകക്ഷി മോണിറ്ററിംഗ് കമ്മിറ്റി യോഗം നഗരസഭ കൗൺസിൽ ഹാളിൽ ചേർന്നു.

    നഗരസഭ വൈസ് ചെയർമാൻ വി.എം മുഹമ്മദ്‌ ഇല്ല്യസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹുമാനപ്പെട്ട പൂഞ്ഞൽ എം.എൽ.എ അഡ്വ.സബാസ്റ്റ്യൻ കു ളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.കെ.എ മുഹമ്മദ് നദീർ മൗലവി, ഡോ.മുഹമ്മദ് ഇസ്മായിൽ,നഗരസഭ കൗൺസിലർമാരായ അനസ് പാറയിൽ, വി.പി.നാസർ, പി.എം അബ്ദുൽ ഖാദർ,അൻസാരി ഈലക്കയം,എം.എച്ച് ഷനീർ, എ.എം.എ ഖാദർ,ഷെഫീഖ് തെക്കേക്കര,സിറാജ് കണ്ടത്തിൽ,പി.എ ഹാഷിം,ഫിർദൗസ് പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.ആരോഗ്യസ്ഥിരം സമിതി ചെയർ പേഴ്സൺ സഹല ഫിർദൗസ് സ്വാഗതം പറഞ്ഞു.

      ഈരാറ്റുപേട്ട കോവിഡ് ആശുപത്രിയിൽ കോവിഡാനന്തര ചികിത്സ കൂടി ആരംഭിക്കാൻ യോഗം തീരുമാനിച്ചു.ഈ വിഷത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് കാര്യങ്ങൾ നീക്കാൻ ധാരണയായി. ഈരാറ്റുപേട്ട കുടുബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്താൽ കഴിഞ്ഞ ബഡ്ജറ്റിൽ പണം വകയി രുത്തിയിട്ടുള്ളതാണ്.

നാളെ മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ധനകാര്യ മന്ത്രി അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഈരാറ്റുപേട്ട താലൂക്ക് ആശുപത്രിയുടെ കാര്യം പരിഗണിക്കപ്പെടാൻ വേണ്ട നീക്കങ്ങൾ തുടങ്ങി കഴിഞ്ഞതായി എം.എൽ.എ യോഗത്തിൽ അറിയിച്ചു. വികസന കാര്യത്തിൽ ഈരാറ്റുപേട്ടയോട് യാതൊരു വിവേചനവും ഇനി ഉണ്ടാകില്ലെന്ന് എം.എൽ.എ പറഞ്ഞു. നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന എം.എൽ.എ ക്ക് യോഗം ആശംസകൾ നേർന്നു.

      ഈരാറ്റുപേട്ടയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത് കൊണ്ടിരിക്കുകയാണ്.നഗരസഭയുടെ പരിധിയിൽ വരുന്ന കോവിഡ് ടെസ്റ്റുകൾ നടക്കുന്ന ആശുപത്രികളിൽ നിന്നും ഓരോ ദിവസവും ഉണ്ടാകുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം കൃത്യമായി നഗരസഭയുടെ നേതൃത്വത്തിൽ രേഖപ്പെടുത്തുന്നുണ്ട്. അതിനാൽ ഈരാറ്റുപേട്ടയിൽ നിന്നും പോസിറ്റീവ് ആകുന്ന രോഗികളുടെ കൃത്യമായ എണ്ണം നഗരസഭയുടെ പക്കലുണ്ട്. 

എന്നാൽ ജില്ലാ കലക്ട്രറുടെ വെബ്സൈറ്റിൽ ഈരാറ്റുപേട്ടയിലെ പോസിറ്റീവ് നിരക്കുകളുടെ എണ്ണം അതിനെക്കാൾ കൂടുതലാണ് കാണിക്കുന്നു. ഈ കാര്യം അന്വേഷിച്ച് നഗരസഭ പരിധിയിൽ ഏർപ്പെടുത്തിയിരിക്കുന്ന കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.

Post a Comment

0 Comments