Latest News
Loading...

ഇല്ലാത്ത വാക്സിൻ എടുക്കാൻ പറയുന്നതെന്തിന്? കോടതി


രാജ്യത്ത് ആവശ്യത്തിനു വാക്സിൻ ഇല്ലാതെ വാക്സിനെടുക്കൂ എന്ന ഡയലർ ടോൺ കേൾപ്പിക്കുന്നത് അരോചകമെന്ന് ഡൽഹി ഹൈക്കോടതി. ആവശ്യത്തിനു വാക്സിൻ ഇല്ലാഞ്ഞിട്ടും ഇത്തരത്തിൽ സന്ദേശം നൽകുന്നത് എത്ര കാലം തുടരും? വാക്സിൽ ഇല്ലാഞ്ഞിട്ടും നിങ്ങൾ പറയുന്നു, വാക്സിനെടുക്കാൻ. വാക്സിൻ ഇല്ലാതിരിക്കുമ്പോൾ ഇതെങ്ങനെയാണ് സാധിക്കുക? ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ വിപിൻ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ചത്.

പണം ഈടാക്കിയിട്ടാണെങ്കിലും എല്ലാവർക്കും വാക്സിൻ നൽകണം. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപോലെയുള്ള സന്ദേശം കേൾപ്പിക്കുന്നതിനു പകരം പല സന്ദേശങ്ങൾ തയ്യാറാക്കി അവ കേൾപ്പിക്കണം. ടെലിവിഷൻ അവതാരകരെ ഉപയോഗിച്ച് കൊവിഡ് ബോധവത്കരണ പരിപാടികൾ തയ്യാറാക്കി ചാനലുകളിൽ സംപ്രേഷണം ചെയ്തുകൂടേയെന്നും കോടതി ചോദിച്ചു.

Post a Comment

0 Comments