Latest News
Loading...

തലനാട് പഞ്ചായത്തിൽ അണുനശീകരണം നടത്തി


തലനാട് : കോവിഡ്-19 ന്റെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തലനാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അണുനശീകരണം നടത്തി. പ്രൈമറി ഹെൽത്ത് സെന്റർ, ഗ്രാമ പഞ്ചായത്ത്‌, കൃഷിഭവൻ, ആയുർവേദ ഹോസ്പിറ്റൽ,വില്ലേജ് ഓഫീസ്, ഫെഡറൽ ബാങ്ക്, സഹകരണ ബാങ്ക്, റേഷൻ കടകൾ, മാവേലിസ്റ്റോർ, ബസ് സ്റ്റോപ്പ്‌ , മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ തലനാട് യങ്‌ ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് അണുനശീകരണ നടത്തിയത്.