Latest News
Loading...

ചിറ്റാറ്റിന്‍ക പാലം കൈവരി പുനര്‍നിര്‍മാണം ആരംഭിച്ചു


ഈരാറ്റുപേട്ട ചിറ്റാറ്റിന്‍കര പാലത്തിന്റെ തകര്‍ന്ന കൈവരികളുടെ താല്ക്കാലിക പുനര്‍നിര്‍മ്മാണം ആരംഭിച്ചു. പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള പ്രോജക്ട് തയ്യാറാക്കാന്‍ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച നിയുക്ത എംഎല്‍എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.

ഈരാറ്റുപേട്ട കൊണ്ടൂര്‍ അമ്പാറ നിരപ്പേല്‍ റൂട്ടിലാണ് ചിറ്റാറ്റിന്‍കര പാലം. കാലപഴക്കത്തില്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിരുന്നു. കഴിഞ്ഞ പ്രളയത്തോടെ കൈവരികള്‍ പൂര്‍ണ്ണമായും തകരുകയും കഴിഞ്ഞ മാസം ബൈക്കും ഓട്ടോറിക്ഷയം തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിക്കുകയും ഓട്ടോറിക്ഷ വെള്ളത്തില്‍ വിഴുകയും ചെയ്തിരുന്നു. 

ഇതോടെയാണ് സെബാസ്റ്റന്‍ കുളത്തുങ്കലിന്റെ നിര്‍ദ്ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് താല്ക്കാലിക കൈവരികള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. പ്രോജക്ട് റിപോര്‍ട് ലഭ്യമാകുന്നതനിനനുസരിച്ച് പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.

അടിയന്തരഘട്ടങ്ങളില്‍ ഊരിമാറ്റാന്‍ കഴിയുന്ന വിധത്തില്‍ ജിഐ പൈപ്പ് ഉപയോഗിച്ചാണ് കൈവരി നിര്‍മ്മിക്കുന്നത്. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തങ്ങളായ ജോസഫ് ജോര്‍ജ്, മേഴ്‌സി മാത്യു, ഗ്രാമ പഞ്ചായത്തംഗം സ്‌കറിയ പൊട്ടനനിയില്‍, പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം കോട്ടയം എക്‌സി. എന്‍ജിനീയര്‍ സിസിലി ജോസഫ്, അസി. എന്‍ജിനീയര്‍ ഷൈനി പോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments