Latest News
Loading...

കടനാട്ടിലെ കലവനാൽ തോമസിന്റെ മക്കൾ മാനവ സ്നേഹത്തിന്റെ പ്രതിരൂപങ്ങളായി.



സർവ്വമേഖലയിലും കോവിഡ് ദുരിതം പടരുമ്പോൾ ജോലിയും കൂലിയും ഇല്ലാതെ ആളുകൾ വലയുമ്പോൾ, ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ പാട് പെടുമ്പോൾ ആശ്വാസമാകുന്നത് കേരളത്തിലെ സന്മനസുളളവരുടെ സംഭാവനകളാണ് .ചെറുതും വലുതുമായ തുകകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ജാതി മത ഭേദമന്യേ മലയാളികൾക്ക് ഒരു മടിയുമില്ല . 


മലയാളികളുടെ നന്മക്ക് പുതിയൊരു ചരിത്രം രചിക്കുകയാണ് പാലാ കടനാട്ടിലെ എലിവാലി വാർഡിൽ കലവനാൽ തോമസിന്റെ മക്കൾ മെർവിനും മൈക്കിളും തങ്ങളുടെ കുടുക്ക സമ്പാദ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ കുരുന്നുകൾ സംഭാവന നൽകാൻ തയ്യാറായത് .കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ ആണ് അവർ തുക ഏൽപിച്ചത് .


കുട്ടികളുടെ തോളിൽ തട്ടി അഭിനന്ദിച്ച അദ്ദേഹം എത്രയും വേഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുമെന്ന് കുട്ടികൾക്ക് ഉറപ്പും കൊടുത്തു . പാലാക്കാർക്ക് ആകെ മാതൃകയായ അവരുടെ നടപടിയെ അനുമോദിക്കുകയും ചെയ്തു . തങ്ങളുടെ ചെറിയ സമ്പാദ്യം ഈ ദുരിതകാലത്ത് ജനോപകാരത്തിനായി ഉപകരിച്ചതിന്റെ സന്തോഷത്തിലാണ് കുഞ്ഞു മൈക്കിളും മെർവിനും

Post a Comment

0 Comments