Latest News
Loading...

ഇടിഞ്ഞ് വീണത് ചെമ്മലമറ്റം പള്ളിയുടെ അൾത്താര

ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡില്‍ ചെമ്മലമറ്റം 12 ശ്ലീഹന്‍മാരുടെ പള്ളി പുനര്‍നിര്‍മാണത്തിനിടെയാണ് കോണ്‍ക്രീറ്റ് വാര്‍ക്ക ഇടിഞ്ഞുവീണ് അപകടമുണ്ടായത്. അൾത്താര വാര്‍ക്കുന്ന ജോലികള്‍ക്കിടെ തട്ട് സ്ഥാപിച്ചിരുന്ന മുട്ടുകള്‍ ഇളകി താഴേയ്ക്ക് വീഴുകയായിരുന്നു. 5 തൊഴിലാളികളാണ് ഈ സമയം മുകളിലുണ്ടായിരുന്നത്. 

കാലപ്പഴക്കം ചെന്ന പള്ളി പുനര്‍ നിര്‍മിക്കുന്ന ജോലികളാണ് നടന്നുവന്നിരുന്നത്. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത് പിന്നാലെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട അഞ്ച് പേരും. 

പുറത്തെടുത്ത ഇവരെ പാലാ മെഡിസിറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി. ഒരാള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുയര്‍ന്നെങ്കിലും പിന്നീട് ഇല്ലെന്ന് സ്ഥിരീകരിച്ചു. അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്എയും അപകടസ്ഥലത്തെത്തിയിരുന്നു.