Latest News
Loading...

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം.

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം. രണ്ടു പേർക്ക് പരുക്ക്. വിദ്യാഭ്യാസ വകുപ്പിലെ റിട്ടയർഡ് ഉദ്യോഗസ്ഥയായ തൊടുപുഴ വണ്ടാനത്ത് സൂസമ്മ സെബാസ്റ്റിയനാ (62) ണ് മരിച്ചത്.

മൂന്നാർ-തേക്കടി സംസ്ഥാന പാതയിലെ പുളിയൻമല അപ്പൻപാടിക്ക് സമീപം  വൈകിട്ട് നാലോടെയായിരുന്നു അപകടം.

വെണ്ടാനത്ത് പി.ഡി. സെബാസ്റ്റിയൻ(70), മകൻ അരുൺകുമാർ (33) എന്നിവർക്കാണ് പരുക്കേറ്റത്. അരുണിന്റെ ഭാര്യ ഡോക്ടർ ബ്ലെസിയെ മുണ്ടിയെരുമ പി.എച്ച്.സിയിൽ ഡോക്ടർ ആയി ജോയിൻ ചെയ്യിപ്പിച്ച ശേഷം മാതാപിതാക്കളുമായി തിരികെ തൊടുപുഴയ്ക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

ഏലത്തോട്ടത്തിൽ നിന്ന് വൻ മരം കടപുഴകി ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളിൽ വീഴുകയായിരുന്നു. അപകടവിവരമറിഞ്ഞ് എത്തിയ നാട്ടുകാരും കട്ടപ്പന, നെടുംകണ്ടം എന്നിവിടങ്ങളിൽ നിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ഉടൻ തന്നെ ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൂസമ്മ മരിച്ചു. സൂസമ്മ കാറിന്റെ പിൻസീറ്റിലാണ് ഇരുന്നത്. 

 
അരുൺകുമാറിന്‍റെ ഭാര്യ ബ്ലസി മുണ്ടിയെരുമ പി.എച്ച്.സിയിലെ ഡോക്‌ടറാണ്. ബ്ലെസിയെ മുണ്ടിയെരുമയിൽ ആക്കിയ ശേഷം തിരികെ പോകുമ്പോഴായിരുന്നു അപകടം. അരുണിന്‍റെയും ബ്ലെസിയുടെയും വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. 

Post a Comment

0 Comments