Latest News
Loading...

ഇറിഗേഷൻ കനാലിലേക്കു പുതിയ ഓടവെട്ടിത്തുറക്കാനുള്ള നീക്കം നിർത്തി വെച്ചു

ഇറിഗേഷൻ കനാലിലേക്കു  പുതിയ ഓടവെട്ടിത്തുറക്കാനുള്ള നീക്കം കൃഷിക്കാരുടെ എതിർപ്പിനെത്തുടർന്ന് നിർത്തി വെച്ചു. 20 മീറ്ററോളം വീതിയുള്ള കിടങ്ങൂർ മേക്കാടുതോടിലേക്ക് ഒഴുകിയിരുന്ന ജലമാണ് ഉയർന്ന എതിർദിശയിലേക്ക് പുതിയ ഓടതീർത്ത് ഇറിഗേഷൻ കനാലിലേക്ക് ഒഴുക്കാൻ നീക്കം നടക്കുന്നത്.

ഇറിഗേഷൻ വകുപ്പിൻറെ അനുമതിയില്ലാതെയാണു് പാലാ PWDയുടെ നീക്കം. മുമ്പും ഇത്തരംനീക്കമുണ്ടായപ്പോൾ കൃഷിക്കാരുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവെച്ചിരുന്നു. പൊതുസ്വത്തായ തോട്ടിലേക്ക് വെള്ളമൊഴുക്കുന്നതിനെ ഒരാൾ എതിർക്കുന്നു എന്നുപറഞ്ഞാണ് PWD അശാസ്ത്രീയനിർമ്മിതിയുമായി നീങ്ങുന്നത്. രണ്ടടിവീതിമാത്രമുള്ള ഇറിഗേഷൻ കനാൽ ഇടയിലിടയിൽ കോൺക്രീറ്റ് സ്ലാബിട്ട് മൂടിയ നിലയിലാണ്. ഈ സ്ലാബുകൾക്കടിയിൽചെളിയടിയുന്നത് കൃഷി മുടങ്ങാൻ കാരണമാക്കും.


ഇപ്പോൾത്തന്നെ നിരവധി പ്രശ്നങ്ങളെനേരിട്ടാണ് പിറയാർ മുണ്ടകപ്പാടത്ത് കർഷകർ നെൽകൃഷി ചെയ്യുന്നത്. കൃഷി നടക്കാതിരിക്കാൻ നിലം നികത്തൽ ലോബി സജീവമായി രംഗത്തുണ്ട്. കൃഷിക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് സ്ഥലത്തെത്തിയ കിടങ്ങൂർ പോലീസ് ഇറിഗേഷൻ വകുപ്പിൻറെ അനുമതി ഇല്ലാതെ പ്രവൃത്തി തുടരരുത് എന്ന് നിർദ്ദേശം നല്കി.

മഴക്കാലപൂർവ്വ ദുരന്തനിവാരണത്തിൻറെ പേരിലാണ് കർഷകദ്രോഹ നടപടികൾ നടത്തുന്നതെന്നറിയുന്നു.

Post a Comment

0 Comments