Latest News
Loading...

ഈരാറ്റുപേട്ട BRC യുടെ പ്രവേശനോത്സവ മധുര വണ്ടി യാത്ര ആരംഭിച്ചു

സമഗ്ര ശിക്ഷാ കേരള ഈരാറ്റുപേട്ട BRC യുടെ പ്രവേശനോത്സവ മധുര വണ്ടി കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു .  കൗൺസിലർ അബ്ദുൾ ഖാദർ, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി പി. വി.ഷാജിമോൻ എന്നിവർ സന്നിഹിതരായിരുന്നു.

മെയ് 31, ജൂൺ 1, 2 തീയതികളിലായി പത്തു പഞ്ചായത്തുകളിലെ നവാഗതരായ മുന്നൂറോളം  കുരുന്നുകളുടെ  ഭവനങ്ങൾ സന്ദർശിച്ച് മധുര പലഹാരങ്ങൾ , പാഠ പുസ്തകങ്ങൾ, സമ്മാനങ്ങൾ എന്നിവ നൽകും. പഞ്ചായത്ത് കേന്ദ്രങ്ങളിൽ തദ്ദേശ സ്വയം ഭരണ പ്രതിനിധികൾ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുo. 

സമഗ്ര ശിക്ഷാ കേരള ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ശ്രീമതി നയന ജേക്കബ് , സമഗ്ര ശിക്ഷാ പ്രവർത്തകർ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകുന്നു.

Post a Comment

0 Comments