Latest News
Loading...

അക്ഷര സേന പുസ്തകവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.


പൂഞ്ഞാർ : കോവിഡ്പ്രതിരോധത്തിൻ്റെ ഭാഗമായി വീടുകളിൽ നീരിക്ഷണത്തിനിരിക്കുന്നവർക്കും മറ്റ് ആവശ്യക്കാർക്കും വീടുകളിൽ  പുസ്തങ്ങൾ എത്തിച്ചു നൽകുന്നതിനായി   വായനശാല അക്ഷര സേനയുടെ  പുസ്തക വണ്ടി ആരംഭിച്ചു.  

പൂഞ്ഞാർ എ റ്റി എം വായനശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച പുസ്തക വണ്ടി  പൂഞ്ഞാർ ഗ്രമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ ഉദ്‌ഘാടനം ചെയ്തു. വണ്ടിയുടെ ഫ്ലഗ് ഓഫ്‌ ലൈബ്രററി  കൗൺസിൽ കോട്ടയം ജില്ലാ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം നിർവഹിച്ചു. തുടർന്ന് കേരള വിഷൻ സംസ്ഥാന ചെയർമാൻ പ്രവീൺ മോഹൻ, റിട്ടയേർഡ് ജഡ്ജി ഏ എൻ ജനാർധനൻ , ശ്രീ റോയി എന്നിവർക്ക് ആവിശ്യപ്പെട്ട പ്രകാരം പുസ്തകങ്ങൾ എത്തിച്ചു നൽകി.

വായനശാല വൈസ് പ്രസിഡന്റ്  എം. കെ. വിശ്വനാഥനാണ് പുസ്തകവണ്ടിയ്ക്കുള്ള വാഹനം വിട്ടുനൽകിയത്. വായനശാല സെക്രട്ടറി വി കെ ഗംഗാധരൻ ,ലൈബ്രേറിയിൻ ഷൈനി പ്രദീപ്, അക്ഷര സേന അംഗങ്ങൾ ആയ സച്ചിൻ ബാബു , നന്ദു തുടങ്ങിയവർ പങ്കെടുത്തു.

.

Post a Comment

0 Comments