Latest News
Loading...

മാണിക്കിത് മധുരപ്രതികാരം


വീജയത്തിന്റെ പുഞ്ചിരിയുമായി മാണി സി കാപ്പന്‍ സ്വവസതിയില്‍ മാധ്യമങ്ങെളെ കാണുമ്പോള്‍, കാപ്പനിത് കാലംകരുതിവച്ച മധുരപ്രതികാരം കൂടിയാണ്. കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തെ എല്ഡിഎഫിലെടുക്കുമ്പോള്‍, താന്‍ വിജയിച്ച സീറ്റ് വീട്ടുതരാനാകില്ലെന്ന നിലപാടിന് മറികടന്ന് തീരുമനമെടുത്ത പാര്‍ട്ടിയോടും കാപ്പന്‍ പകരംവീട്ടി. 


പാലായെ കുത്തക സീറ്റാക്കി വിജയം തുടര്‍ന്നുവന്ന മാണിക്കെതിരെ പലതവണ ഏറ്റുമുട്ടിയശേഷമാണ്, അദേഹത്തിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കാപ്പന്‍ ആദ്യവിജയം രുചിച്ചത്. 16 മാസം നടത്തിയ വികസന പ്രവര്‍ത്തനങ്ങളായിരുന്നു കാപ്പന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കൈമുതല്‍. 


യുഡിഎഫുമായി തെന്നി എല്‍ഡിഎഫിലേയ്ക്ക് അടുത്തുതുടങ്ങിയതേ മാധ്യമങ്ങള്‍ കാപ്പനെ വട്ടമിട്ടു. പാലാ ചങ്കാണെന്നും വിട്ടുകൊടുക്കില്ലെന്നും പലതവണ വ്യക്തമാക്കി. ഇതോടെ കാപ്പന്‍ എല്‍ഡിഎഫ് വിടുമെന്ന സാധ്യത ഉയര്‍ന്നു. യുഡിഎഫ് ക്ഷണിക്കുക കൂടി ചെയ്തതോടെ രമേശ് ചെന്നിത്തല നടത്തിയ യാത്ര പാലായിലെത്തിയപ്പോള്‍ കാപ്പന്‍ യുഡിഎഫ് ഭാഗമായി. 


കാപ്പന്‍ നടത്തിയെന്ന് പറയുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൊള്ളയാണെന്ന ആരോപണങ്ങളെയും തെരഞ്ഞെടുപ്പ് ഫലം തൂത്തെറിഞ്ഞു. കേരള കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങളും കാപ്പന് ഗുണകരമായി ഭവിച്ചു. എംഎല്‍എ ഓഫീസ് അടക്കം സ്ഥാപിച്ചതും പെട്ടെന്ന് തന്നെ തീരുമാനങ്ങളെടുത്ത് നടപ്പാക്കാനുള്ള കഴിവും പാലാ മണ്ഡലത്തിന്റെ ഹൃദയം കവര്‍ന്നു. ഒടുവില്‍ സംസ്ഥാനമൊട്ടാകെ യുഡിഎഫ് പരാജയത്തിന്റെ ക്ഷീണത്തിലമരുമ്പോഴും കാപ്പന്‍ രചിച്ച വിജയം പാലായ്ക്ക് പുതുചരിത്രം സമ്മാനിച്ചു കഴിഞ്ഞു. 


Post a Comment

0 Comments