Latest News
Loading...

കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊച്ചു സഹോദരങ്ങൾ

പൂഞ്ഞാർ : പിറന്നാൾ ആഘോഷത്തിനായി കുടുക്കയിൽ സൂക്ഷിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊച്ചു സഹോദരങ്ങൾ .പൂഞ്ഞാർ സെന്റ് അന്റണിസ് സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയും പൂഞ്ഞാർ അജീഷ് കുമാർ - ആര്യ ദമ്പത്തികളുടെ മൂത്ത മകനുമായ അർണവിന്റെ അഞ്ചാം പിറന്നാൾ പിറന്നാൾ ആഘോഷത്തിനായി കുടുക്കയിൽ സൂക്ഷിച്ച തുകയാണ് നൽകിയത്.

 പിറന്നാൾ ആഘോഷം ഇല്ല എന്നത് അറിഞ്ഞതോടെ കൊച്ചനുജത്തി അൻവിതയും തന്റെ ജേഷ്ഠന് പിറന്നാൾ സമ്മാനം മേടിക്കുവാനയി സൂക്ഷിച്ച കുടുക്കയും ഒപ്പം നൽകുവാൻ തയാറായി. കൊച്ചുമക്കളുടെ ആഗ്രഹം അറിഞ്ഞ വല്യച്ഛൻ ഷാജി ചിറക്കൽ വിവരം ലോക്കൽ സെക്രട്ടറി റ്റി എസ് സിജുവിനെ അറിയിച്ചു തുടർന്ന് സിപിഐഎം ജില്ലാ കമിറ്റി അംഗം ജോയ് ജോർജ്ന് കുടുക്കയും അതിലുള്ള 2027 രൂപയും സഹോദരങ്ങൾ നൽകി.

Post a Comment

0 Comments