Latest News
Loading...

ബൈപാപ്പ് "BIPAP " മിഷ്യനുകൾ നൽകി.


പാലാ:  കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പാലാ ജനറൽ ആശുപത്രിക്ക് ഉപകരണ സഹായവുമായി പാലാ റോട്ടറി ക്ലബ്ബ്. ആശുപത്രി യിലെ കോവിഡ് രോഗികൾക്കായുള്ള തീവ്ര പരിചരണ നിരീക്ഷണ വിഭാഗത്തിന്  ബൈപാപ്പ് " BlPAP " (സെമി വെൻറിലേറ്ററുകൾ)  നൽകി.

ഈ  ഉപകരണങ്ങളുടെ  കുറവ് പരിഹരിച്ചത്  ആശുപത്രി ജീവനക്കാർക്ക് വളരെ സഹായകരമായി .  രോഗികളുടെ ക്രമാതീതമായ വർദ്ധനവ് മൂലം നിരീക്ഷണ ഉപകരണങ്ങൾ ആശുപത്രിയിൽ തികയാതെ വന്നിരുന്നു.

        ആറ്  ലക്ഷത്തിൽപരം  രൂപ ചിലവഴിച്ചാണ് റോട്ടറി ക്ലബ് മൊത്തം 5 ബൈപാപ്പ്  ഉപകരണങ്ങളാണ്  നൽകുന്നത്. ഇതിൻ്റെ ആദ്യഘട്ടമാണ്
റോട്ടറി ക്ലബ് ഡിസ്ട്രിക്ക് ഗവർണ്ണർ  ഡോ.തോമസ് വാവാനികുന്നേൽ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കരയ്ക്ക്  കൈമാറിയത് . റോട്ടറി പ്രസിഡൻ്റ് സിനി വാച്ചാപറമ്പിൽ , ഡോ.ജോസ് കുരുവിള , ആർ.എം. ഒ   ഡോ.സോളി മാത്യു , നഗരസഭാ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിൽ, റെജി ജേക്കബ് , അനു പി.പി , രമ്യാ സാൻസ്  ലബോറട്ടറിസ് എന്നിവർ സംബന്ധിച്ചു .


ആശുപത്രിക്കായി   ഉപകരണ സഹായം ലഭ്യമാക്കിയ പാലാ റോട്ടറിയ്ക്ക്  ആശുപത്രി അധികാരികളും പാലാ നഗരസഭയും നന്ദി പറഞ്ഞു .

Post a Comment

0 Comments