Latest News
Loading...

കോവിഡ് കാലത്ത് കരുതലായി തലപ്പലം സർവ്വീസ് സഹകരണബാങ്ക്.

പ്ലാശനാൽ: കോവിഡ് 19 മഹാമാരിയുടെ രണ്ടാം വരവിലും സാധാരണക്കാർക്ക് കൈത്താങ്ങായി തലപ്പലം ബാങ്ക്. കോവിഡ് രോഗികൾക്കായി എല്ലാ ദിവസവും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ സൗകര്യം ബാങ്ക് ഒരുക്കിയിട്ടുണ്ട്. ആവശ്യമായി വരുന്ന രോഗികളുടെ ആശുപത്രി യാത്രക്കും മറ്റ് ആവശ്യ സാധനങ്ങൾ എത്തിക്കുന്നതിനുമായി ബാങ്ക് സൗജന്യ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

എല്ലാ ദിവസവും പ്രവർത്തിക്കുന്ന വാഹന സൗകര്യം ഇതിനോടകം നിരവധി രോഗികൾക്കും ക്വാറൻണ്ടൈനിൽ ഇരിക്കുന്നവർക്കും പ്രയോജനമുണ്ടായി. ബാങ്കിൻ്റെ പ്രവർത്തന പരിധിയിൽപ്പെട്ട തലപ്പലം, മൂന്നിലവ് പഞ്ചായത്തിലെ രോഗികൾക്കായി ഇതിനോടകം 250 ഇൽ പരം സൗജന്യ ഭക്ഷ്യധ്യാന്യ കിറ്റുകളും അവിശ്യ മരുന്നുകളും എത്തിച്ച് നൽകി. തലപ്പലം മൂന്നിലവ് പഞ്ചായത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് പൾസ് ഓക്സി മീറ്ററുകൾ മറ്റ് അനുബന്ധ പ്രധിരോധ സമഗ്രഹികൾ സംഭാവന നൽകി. 

കോവിഡ് പൊരാളികളായ പോലീസ് ഉദ്യോഗസ്ഥർക്കും ബാങ്ക് മുൻകൈ എടുത്ത് സുരക്ഷ ഉപകരണങ്ങൾ നൽകുകയും ചെയ്തു. ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് വേണ്ടി പലിശ രഹിത വായ്പകളും ബാങ്ക് വിതരണം ചെയ്ത് വരുന്നു.

Post a Comment

0 Comments