Latest News
Loading...

ബേബി എം. മാരാർ അനുസ്മരണം നടത്തി.


ഭരണങ്ങാനം : മുൻ കലാപീഠം അധ്യാപകനും പ്രമുഖ സോപാന സംഗീത കലാകാരനുമായ യശഃ ശരീരനായ ശ്രീ ബേബി M മാരാരുടെ അനുസ്മരണം നടത്തി .ശ്രീകൃഷ്ണ വാദ്യകലാപീഠം ഭരണങ്ങാനത്തിന്റെ  നേതൃത്വത്തിൽ ഓൺലൈനായിട്ടാണ് അനുസ്മരണം സംഘടിപ്പിച്ചത് .പ്രസിഡന്റ് ശ്രീ പൂവരണി സുനിൽ മാരാർ അധ്യക്ഷനായ ഈ യോഗത്തിൽ പ്രശസ്ത കഥകളി വിദ്വാൻ ശ്രീ മീനടം ഉണ്ണികൃഷ്ണൻ മുഖ്യ അനുസ്മരണം നടത്തി.

കേരളത്തിലെ പ്രമുഖ വാദ്യകലാകാരന്മാർ പങ്കെടുത്ത ഈ യോഗത്തിൽ ബേബി ആശാന്റെ ഒട്ടനവധി ശിഷ്യന്മാരും പങ്കെടുത്തു .ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിൽ അദ്ദേഹം തുടങ്ങി വച്ച എല്ലാ പ്രവർത്തനങ്ങളും പൂർവാധികം ഭംഗിയായി മുൻപോട്ട് കൊണ്ടുപോകും എന്ന് സെക്രട്ടറി ശ്രീ പൂഞ്ഞാർ രാധാകൃഷ്ണൻ അറിയിച്ചു.

Post a Comment

0 Comments