Latest News
Loading...

അരുണാപുരം ചെക്ക്ഡാം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് നിർദേശം

കേരളാ കോണ്‍ഗ്രസ്സ് (എം) നോമിനിയായി ജലവിഭവവകുപ്പ് മന്ത്രിയായി ചുമതലയേറ്റ റോഷി അഗസ്റ്റിന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി നിവേദനം നല്‍കി. 
അരുണാപുരം ചെക്ക് ഡാം കം റഗുലേറ്റര്‍ പാലത്തിന്റെ പണി പുനരാംരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍  ഒരു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കണമെന്നുമാണ് ജോസ് കെ.മാണിയുടെ നിവേദനം. 

75 മീറ്റര്‍ നീളമുള്ളതും, 4 മീറ്റര്‍ ഉയരത്തില്‍ ജലം സംഭരിക്കുവാന്‍ കഴിയുന്ന ഷട്ടറോടുകൂടിയ മിനിഡാമും, പാലാ മുനിസിപ്പാലിറ്റിയേയും മുത്തോലിപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 7.5 മീറ്റര്‍ വീതിയിലുള്ള പാലവും ഉള്‍പ്പെടുന്നതായിരുന്നു അരുണാപുരം പദ്ധതി.
പാലായിലേയും സമീപപ്രദേശങ്ങളിലേയും ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി ആവിഷ്‌ക്കരിച്ച ഈ പദ്ധതിയുടെ തടസ്സങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കി എത്രയും വേഗം പദ്ധതി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments