Latest News
Loading...

യൂത്ത് കെയർ ഹെൽപ്പ് ഡെസ്കിൽ എം പി സന്ദർശനം നടത്തി


ഈരാറ്റുപേട്ടയിൽ പ്രവർത്തനം തുടരുന്ന  യൂത്ത് കെയർ ഹെൽപ്പ് ഡെസ്കിൽ ആന്റോ ആന്റണി   എം.പി സന്ദർശനം നടത്തി.  ഇതുവരെയുള് പ്രവർത്തനങ്ങൾ എം പി നേരിട്ട് വിലയിരുത്തി. എല്ലാ സഹായ സഹകരണങ്ങളുo എം.പി വാഗ്ദാനം ചെയ്തു.


എല്ലായ്പ്പോഴും  അരുവിത്തുറ പള്ളിക്ക് എതിർവശത്തുള്ള ഹെൽപ്പ് ഡെസ്കുമായി എതാവിശൃത്തിനും ബന്ധപെടാമെന്ന് യൂത്ത് കെയർ ഭാരവാഹികൾ അറിയിച്ചു.  അശരണർക്കു കെത്താങ്ങായി "സ്നേഹ പൊതി" വിതരണവും നടന്നു വരുന്നുണ്ട്.


കെഎസ്‌യു പൂഞ്ഞാർ ബ്ലോക്ക് പ്രസിഡൻറ് അഭിറാം ബാബു, ട്രഷറർ അബു സഭിയാൻ, കെഎസ്‌യു ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ആഷിഖ് ലത്തീഫ്, വൈസ് പ്രസിഡന്റ് ഫൈസ് ഖാൻ , യൂത്ത് കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡൻറ് ഷിയാസ് മുഹമ്മദ്, യൂത്ത് കോൺഗ്രസ് ഈരാറ്റുപേട്ട മണ്ഡലം പ്രസിഡൻറ് നിസാമുദ്ദീൻ എം.കെ തുടങ്ങിയവർ പങ്കെടുത്തു. 

Post a Comment

0 Comments