Latest News
Loading...

അന്നമൂട്ടാൻ അംബിക" പദ്ധതി തുടങ്ങി.


പാലാ: ഐങ്കൊമ്പ് അംബിക വിദ്യാഭവനിലെ വിദ്യാർത്ഥികൾ നടപ്പാക്കുന്ന"അന്നമൂട്ടാൻ അംബിക" പദ്ധതി തുടങ്ങി.കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു ഉദ്ഘാാടനംചെയ്തു.

ലോക്ഡൗൺ കാലത്ത് ആരും വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെ
അംബിക വിദ്യാഭവൻ നടപ്പാക്കുന്ന ഭക്ഷണ വിതരണം വിദ്യാർത്ഥികളിൽ സേവനത്തിെന്റെയും ജീവകാരുണ്യത്തിന്റെയും മഹത്തായ മാതൃക സൃഷ്ടിക്കുെമെന്ന് അവർ പറഞ്ഞു. രാമപുരം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതിയദ്ധ്യക്ഷ കവിതാ മനോജ്, 
കടനാട് പഞ്ചായത്ത് അംഗം സിബി ജോസഫ് ചക്കാലയ്ക്കൽ,വിശ്വാസ് ഫുഡ്‌സ് എം.ഡി.സോണി ജെ.ആന്റണി, പ്രിൻസിപ്പൽ സി.എസ്.പ്രതീഷ്,
വിദ്യാലയ സമിതി പ്രസിഡൻറ് ഡോ.എൻ.കെ. മഹാദേവൻ, അംഗങ്ങളായ ബിജു കൊല്ലപ്പള്ളി, കെ.എൻ.പ്രശാന്ത് കുമാർ, സേവാഭാരതി പ്രവർത്തകരായ സുരേഷ് ഏഴാച്ചേരി, സുരേഷ് എം.ജി, രൺജിത്ത് നീലൂർ ,സന്ദീപ് നീലൂർ എന്നിവർ പങ്കെടുത്തു.

       കടനാട്,രാമപുരം,കരൂർ പഞ്ചായത്തുകളിൽ ആവശ്യക്കാർക്ക് മൂന്ന് നേരവും ഭക്ഷണം വീടുകളിൽ എത്തി വിതരണം ചെയ്യും. വിദ്യാലയത്തിന്റെ ചുമതലയിൽ കുട്ടികളുടെ വീടുകളിൽ
തയ്യാറാക്കുന്ന ഭക്ഷണം സേവാഭാരതി പ്രവർത്തകർ വീടുകളിൽ എത്തിക്കും.
ഭക്ഷണം ആവശ്യമുള്ളവർ രണ്ട് മണിക്കൂർ മുമ്പ് ഫോൺ വിളി
ച്ചോ അടുത്തുള്ള സേവാഭാരതി പ്രവർത്തകർ വഴിയോ അറിയിച്ചാൽ മതി. ഫോൺ:9961664434, 9495870180, 9446384857.

Post a Comment

0 Comments