Latest News
Loading...

നഗരസഭ നൽകിയ നഷ്ടപരിഹാരം കായികമേള സംഘാടകരിൽ നിന്നും തിരിച്ചു പിടിക്കണം

പാലാ: സംഘാടകരുടെ പിടിപ്പുകേടുകൊണ്ട് ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയവെ മരണമടഞ്ഞ അഫീൽ ജോൺസൻ്റെ കുടുംബത്തിന് നൽകിയ നഷ്ടപരിഹാരത്തുക ഉത്തരവാദികളിൽ നിന്നും ഈടാക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആവശ്യപ്പെട്ടു.

 ചിലരുടെ ഗുരുതരമായ അനാസ്ഥമൂലം ഒരു കുരുന്ന് ജീവനാണ് നഷ്ടപ്പെട്ടത്. അഫീലിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയ നടപടി ഉചിതമാണ്. കുട്ടിയുടെ മരണത്തിന് ഉത്തരവാദികൾ കായികമേളയുടെ സംഘാടകരാണ്. ആദ്യഘട്ടത്തിൽ ഉത്തരവാദിത്വത്തിൽ നിന്നും രക്ഷപെടാൻ അഫീൽ ജോൺസനെ പഴിചാരാനും തുടർന്നു ഗുരുതര പരിക്കേറ്റിട്ടും മത്സരം തുടർന്നവരുമാണ് സംഘാടകർ. 

അതിനാൽ നഗരസഭ നൽകിയ അഞ്ചുലക്ഷം രൂപ സംഘാടകരിൽ നിന്നും തിരിച്ച് പിടിക്കണമെന്ന് എബി ജെ ജോസ് ആവശ്യപ്പെട്ടു. കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ചാൽപ്പോലും നഗരവാസികൾക്കു നഗരസഭ സഹായം നൽകാറില്ല. അതിനാൽ കായികമേള സംഘാടകരുടെ വീഴ്ചയ്ക്കു നൽകിയ തുക അവരിൽ നിന്നും തിരികെ പിടിക്കണം. അഫീലിൻ്റെ മരണത്തിന് ഉത്തരവാദി നഗരസഭയല്ല. സംഘാടകരാണ്. 

സംഘാടകരിൽ നിന്നും പണം തിരിച്ചുപിടിച്ചാൽ ഇത്തരം സംഭവങ്ങൾ ആവർക്കാതിരിക്കുമെന്നും എബി ചൂണ്ടിക്കാട്ടി. കായികമേള സംഘാടകരിൽ നിന്നും പണം തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കാത്തപക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും എബി ജെ ജോസ് അറിയിച്ചു.

Post a Comment

0 Comments