Latest News
Loading...

കുരിശുമല ആശ്രമം നിയുക്ത എം എൽ എ സന്ദർശിച്ചു

ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റിലും മഴയിലും വലിയ നാശനഷ്ടം സംഭവിച്ച വാഗമൺ കുരിശുമല ആശ്രമവും കൃഷിയിടങ്ങളും നിയുക്ത പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
 സന്ദർശിച്ചു. കൊടുങ്കാറ്റിൽ ആശ്രമത്തിന്റെ കന്നുകാലി  ഷെഡുകളും, കച്ചിപ്പുര എന്നിവകൾ തകരുകയും മൂന്ന് ഏക്കറോളം സ്ഥലത്തെ കൃഷി പൂർണ്ണമായും നശിക്കുകയും ചെയ്തു. 

ഏകദേശം അമ്പത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത് വിലയിരുത്തിയ നിയുക്ത എം എൽ എ റവന്യൂ, കൃഷി വകുപ്പ് അധികൃതരുമായി ബന്ധപ്പെടുകയും നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിനുള്ള നിർദേശം നൽകുകയും ചെയ്തു.

Post a Comment

0 Comments