Latest News
Loading...

മേലുകാവ് പാണ്ടിയന്‍മാവില്‍ വീണ്ടും അപകടം

പാണ്ഡിയമ്മാവ് വളവിൽ ലോറി മറിഞ്ഞു. 

മേലുകാവ് : അപകടങ്ങൾ തുടർക്കഥയാകുന്ന പാണ്ഡിയമാവ് വളവിൽ വീണ്ടും വാഹന അപകടം. മുട്ടം തടിമില്ലിൽ നിന്നും ഉരുപ്പടി കയറ്റി  ഈരാറ്റുപേട്ടയ്ക്ക്  പോവുകയായിരുന്ന ലോറിയാണ് പാണ്ഡിയമ്മാവ് വളവിൽ  മറിഞ്ഞത്.
 ഭാഗ്യം കൊണ്ടാണ് ഡ്രൈവർ രക്ഷപ്പെട്ടത്. 


ഇറക്കമിറങ്ങിവന്ന് വളവ് തിരിയവെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന തടിക്കഷ്ണങ്ങള്‍ റോഡില്‍ ചിതറി വീണു.

അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് അപകടകാരണം. കൂടാതെ വളവിൽ, കാഴ്ച മറയ്ക്കുന്ന ആൾതാമസമില്ലാത്ത കെട്ടിടവും മരങ്ങളും വാഹനാപകടങ്ങൾക്ക് ആക്കം കൂട്ടുന്നതായി മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ജെ ബഞ്ചമിൻ പറഞ്ഞു. കാഴ്ച്ച മറച്ച് നിൽക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് റോഡിൻ്റെ നിർമ്മാണം പുനഃക്രമീകരിക്കണമെന്നും പ്രശ്നത്തിൽ ഉടൻ അടിയന്തരമായി ഇടപെടണമെന്നും പ്രസിഡണ്ട് ആവശ്യപ്പെട്ടു.

Post a Comment

0 Comments