Latest News
Loading...

പുതപ്പറമ്പിൽ ആരിഫ് സർ നിര്യാതനായി

പുതപ്പറമ്പിൽ ആരിഫ് സർ നിര്യാതനായി. കോവിഡ് പോസിറ്റീവായി കഴിഞ്ഞ ഒരാഴ്ചയായി തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
        
ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ശേഷം അജ്മി ഫുഡ്സിൽ ജോലി ചെയ്തുവരുകയായിരുന്നു. സർവീസ് സഹകരണ ബാങ്കിൽ ആദ്യ കാലത്ത് ടെക്സ്റ്റൈൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ച  ആരിഫ്   ബാങ്കിന്റെ പ്രധാന പോസ്റ്റുകളിൽ സേവനം ചെയ്തതിന് ശേഷമാണ് വിരമിച്ചത്.
 
എം.എസ്.എഫ് പ്രവർത്തനത്തിലൂടെ പൊതു പ്രവർത്തനത്തിലേക്ക് വന്ന ആദ്ദേഹം എക്കാലത്തും പാർട്ടിയുടെ ഉറച്ച പ്രവർത്തകനായിരുന്നു. മുസ്ലിം ലീഗിന്റെയും,യൂത്ത് ലീഗിന്റെയും നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ഈരാറ്റുപേട്ട മാർക്കറ്റ് റോഡിലെ ലീഗ് ഹൗസ്,നടയ്ക്കൽ ലീഗ് ഓഫീസ് എന്നിവ സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.

Post a Comment

0 Comments