Latest News
Loading...

6 കുപ്പി ചാരായം പിടിച്ചെടുത്തു. 3 പേർ പിടിയിൽ


ചാരായം  വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ  മൂന്നു പേർ പോലീസിൻറെ പിടിയിലായി. പ്ലാശനാൽ ടവർ ഭാഗത്തു നിന്നാണ് ഇവരെ ഈരാറ്റുപേട്ട പോലീസ് പിടികൂടിയത്. 650 മില്ലി യുടെ രണ്ട് കുപ്പികളിലായി കൊണ്ടുവന്ന ചാരായവും കണ്ടെടുത്തു.


സംഭവവുമായി ബന്ധപ്പെട്ട് കളത്തൂക്കടവ് പൂത്തപറമ്പിൽ  ദീപുരാജൻ, കളത്തൂക്കടവ് വടക്കേക്കര ശ്യം ലാൽ , എന്നിവരെയും ചാരായം വാങ്ങാനെത്തിയ തലപ്പലം മേലമ്പാറ കുന്നത്ത് മാത്യുവിനെയും കസ്റ്റഡിയിലെടുത്തു.

തുടർന്ന് ചകിണിയാം ഭാഗത്തുള്ള ദീപു രാജിന്റെ വീടിന്റെ  ഉള്ളിൽ നിന്നും 650 മില്ലി വീതം 4 കുപ്പിയിൽ  വാറ്റു ചാരായവും  വാറ്റുപകര ണങ്ങളും പിടിച്ചെടുത്തു .പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.