Latest News
Loading...

പാലായില്‍ കാറില്‍ കടത്തിയ 5 ലിറ്റര്‍ ചാരായം പിടികൂടി


പാലാ പന്ത്രണ്ടാം മൈലില്‍ നിന്നും കാറില്‍ കടത്താന്‍ ശ്രമിച്ച 5 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു. ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്തുനിന്നും മാരുതി ആള്‍ട്ടോ കാറില്‍ കടത്താന്‍ ശ്രമിച്ച 5 ലിറ്റര്‍ ചാരായമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാലാ കിഴതടിയൂര്‍ വെളരയില്‍ ദിലീപ് വി.ആര്‍നെയും പിടികൂടി. 

പാലാ എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി. ആനന്ദ രാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. ഒരു ലിറ്റര്‍ ചാരായം 1800 മുതല്‍ 2000 രൂപ വരെ ഈടാക്കിയിരുന്നു വില്പന നടത്തിയിരുന്നത്.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കള്ളവാറ്റ് നടക്കാന്‍ സാധ്യത കണക്കിലെടുത്ത് എക്‌സൈസ്  സംഘം  റേഞ്ച് പരിധിയില്‍ നീരീക്ഷണം വ്യാപകമാക്കിയിരുന്നു.

Post a Comment

0 Comments