Latest News
Loading...

ബ്ലാക് ഫംഗസ് ; ചികിത്സയിലുണ്ടായിരുന്ന നാല് പേർ മരിച്ചു.

മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേർ മരിച്ചു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ ഉള്ളവരാണ്. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി നിവാസിയും. മരണമടഞ്ഞ മറ്റു രണ്ടുപേർ പത്തനംതിട്ട സ്വദേശികളാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവരിൽ ഒരാൾ എറണാകുളത്തും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.ആറ് പേർക്കാണ് മ്യൂക്കർമൈക്കോസിസ് രോഗബാധ എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 58 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശി കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാൾ മൂക്കന്നൂർ സ്വദേശി 45 വയസ്സ്കാരൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Post a Comment

0 Comments