Latest News
Loading...

റെയില്‍വെ വികസനം ഡിസംബര്‍ 31 ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി തോമസ് ചാഴികാടന്‍ എം പി


പാതയിരട്ടിപ്പിക്കല്‍ ഉള്‍പ്പടെയുള്ള റെയില്‍വെ വികസനം 2021 ഡിസംബര്‍ 31 ന് മുമ്പ് പൂര്‍ത്തിയാക്കുവാന്‍ തോമസ് ചാഴികാടന്‍ എം പി കര്‍ശന നിര്‍ദ്ദേശം നല്‍കി. കോട്ടയം റെയില്‍വെ സ്റ്റേഷന്‍, റെയി ല്‍വെ മേല്‍പ്പാലങ്ങള്‍ എന്നിവയുടെ നില്‍മ്മാണ പുരോഗതി എം പി നേരില്‍ സന്ദര്‍ശിച്ച് വിലയിരുത്തി. റെയില്‍വെ സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ റെയില്‍വെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു. നിര്‍മ്മാണം പുരോഗമി ക്കുന്ന മുട്ടമ്പലം റെയില്‍വെ മേല്‍പ്പാലത്തിന് സമീപപ്രദേശത്തുള്ളവര്‍ നിലവില്‍ ഉപയോഗിച്ചുവരുന്ന പഴയ മേല്‍പ്പാലത്തിന്‍റെ സമീപന പാത യുടെ മണ്ണ് കഴിഞ്ഞ ആഴ്ചയില്‍ അതിതീവ്ര മഴയില്‍ ഒലിച്ചുപോയി. ഇതുമൂലം സമീപവാസികള്‍ക്കുണ്ടായ വാഹനഗതാഗത തടസ്സം എം പി സ്ഥലം സന്ദര്‍ശിച്ച് ബോദ്ധ്യപ്പെട്ടു. പഴയ മേല്‍പ്പാലത്തിന് സമീപം മണ്ണി ടിച്ചില്‍ മൂലം ഉണ്ടായ തടസ്സം പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് എം പി റെയില്‍വെ ഉദ്യോഗസ്ഥ ര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 നിര്‍മ്മാണം പുരോഗമിക്കുന്ന പൂവന്തുരുത്ത് റെയില്‍വെ മേല്‍പ്പാ ലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചില്‍ മൂലം ഭീഷണി നിലനില്‍ക്കുന്ന ഭാഗം എം പി സന്ദര്‍ശിച്ചു. അപകടസാദ്ധ്യതയുള്ള സമീ പത്തെ വീടിന് സുരക്ഷിതത്വം ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരി ക്കവാന്‍ റെയില്‍വെ ഉദ്യോഗസ്ഥരോട് എം പി നിര്‍ദ്ദേശിക്കുകയും ചെയ്തു.

 നാഗമ്പടം റെയില്‍വെ മേല്‍പ്പാലത്തിന്‍റെ സമീപന പാത താഴുന്നതു മൂലം സുഗമമായ ഗതാഗതത്തിന് തടസ്സമുണ്ടാകുന്നു. ചെറുവാഹനങ്ങ ള്‍ക്ക് നിരന്തരമായി അപകടം സംഭവിക്കുന്നു. അടിയന്തിര പ്രാധാന്യം നല്‍കി നാഗമ്പടം റെയില്‍വെ മേല്‍പ്പാലത്തിന്‍റെ സമീമന പാതകള്‍ ഉയ ര്‍ത്തുവാനുള്ള ജോലികള്‍ ചെയ്തുതീര്‍ക്കണമെന്നും എം പി റെയി ല്‍വെ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

 റെയില്‍വെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (നിര്‍മ്മാണം) ശ്രീ. ചാക്കോ ജോര്‍ജ്ജ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ശ്രീ. ബാബു സഖറിയ, ശ്രീ. ജോസ് അഗസ്റ്റിന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ശ്രീ. ജോസ് പള്ളിക്കുന്നേല്‍, ശ്രീമതി. സരസമ്മാള്‍, ശ്രീ. എബി കുന്നേ പ്പറമ്പില്‍ കേരള കേണ്‍ഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം ശ്രീ. വിജി എം തോമസ് എന്നിവര്‍ക്കൊപ്പമാണ് എം പി സ്ഥലം സന്ദര്‍ശിച്ചത്.

Post a Comment

0 Comments