Latest News
Loading...

നിയന്ത്രണം ജൂൺ 30 വരെ തുടരണമെന്ന് കേന്ദ്രം

രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും നിലവിലെ കൊറോണ നിയന്ത്രണ മാർഗ്ഗ നിർദ്ദേശങ്ങൾ ജൂൺ 30 വരെ തുടരണമെന്ന് കേന്ദ്രസർക്കാർ. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം തുടരണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചു. ഉചിതമായ സമയത്ത് മാത്രമേ ലോക്ഡൗൺ പിൻവലിക്കാവു. അതും ഘട്ടം ഘട്ടമായി വേണം ലോക്ഡൗൺ പിൻവലിക്കാൻ എന്നാണ് നിർദ്ദേശം.

ഏപ്രിൽ 29 ന്  പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ ജൂൺ 30 വരെ തുടരണമെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകൾ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലൂടെ രോഗവ്യാപനവും പുതിയ രോഗികളുടെ എണ്ണവും കുറയ്ക്കാൻ സാധിച്ചു. നിലവിൽ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ വ്യാപനം ഇനിയും വർദ്ധിക്കാൻ സാധ്യതയുള്ളതിനാലാണ് തീരുമാനം. കൊറോണ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം ഉണ്ടെങ്കിൽ നിയന്ത്രണം തുടരണമെന്നു നിർദ്ദേശമുണ്ട്.

Post a Comment

0 Comments