Latest News
Loading...

ബൈക്ക് മോഷണം; ഈരാറ്റുപേട്ട സ്വദേശികളായ 3 യുവാക്കള്‍ പിടിയില്‍ പിടിയില്‍

പാലാ തോടനാല്‍ അഞ്ഞിലിക്കാട്ടുവേലി ധനീഷിന്റെ വീട്ടുമുറ്റത്തുനിന്നും കഴിഞ്ഞ മാസം 29ന് യമഹ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികളെ പാലാ പോലീസ് പിടികൂടി. ഈരാറ്റുപേട്ട നടക്കല്‍ സ്വദേശികളായ വഞ്ചാങ്കല്‍ യുസഫിന്റെ മകന്‍ ആഷിദ് (21), എരപ്പാംകുഴിയില്‍ സുബൈറിന്റെ മകന്‍ മുനീര്‍(23), മാങ്കുഴക്കല്‍ ഫൈസലിന്റെ മകന്‍ സഹദ് (18) എന്നിവരെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പ യുടെ നിര്‍ദേശപ്രകാരം പാലാ ഡിവൈ. എസ്. പി. പ്രഫുല്ലചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പാലാ എസ്. എച്ച്. ഓ സുനില്‍ തോമസും സംഘവും അറസ്റ്റ് ചെയ്തത്.
        
മോഷണം നടന്നതിന്റെ തലേ ദിവസം ആഷിദിന്റെ സഹോദരനു വേണ്ടി തോടനാലുനിന്നും ഒരു കാര്‍ വില കൊടുത്തു വാങ്ങിയിരുന്നു. കാര്‍ വാങ്ങുന്നതിനായി പ്രതികള്‍ മൂന്നു പേരും പോയിരുന്നു. യാത്രയില്‍ വീട്ടുമുറ്റത്തു സൂക്ഷിച്ചിരുന്ന യമഹ ബൈക്ക് കണ്ട പ്രതികള്‍ അത് മോഷ്ടിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

പിറ്റേ ദിവസം സഹദിന്റെ ബൈക്കില്‍ ഈരാറ്റുപേട്ടയില്‍ നിന്നും തോടനാലെത്തി പ്രതികള്‍ മോഷണം നടത്തുകയായിരുന്നു. പിന്നീട് പ്രതികള്‍ പെട്രോള്‍ ടാങ്കിന്റെ കളര്‍ മാറ്റി ഉപയോഗിച്ച് വരികയായിരുന്നു. ബൈക്ക് ആഷിദിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. പ്രതികളായ ആഷിദ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും മുനീര്‍ നിരവധി കഞ്ചാവ് കേസിലും പ്രതിയാണ്.

പാലാ എസ്. എച്ച് ഒ. സുനില്‍ തോമസ്, പ്രിന്‍സിപ്പല്‍ എസ്. ഐ. ശ്യാംകുമാര്‍ .കെ എസ്, എസ് ഐ മാരായ തോമസ് സേവിയര്‍, ഷാജി കുര്യാക്കോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉജ്വല, ഷെറിന്‍ സ്റ്റീഫന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോജി, രഞ്ജിത്,ബിജു എം,അനീഷ്, ടോണി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്