Latest News
Loading...

ഈരാറ്റുപേട്ടയിൽ പോലീസ് ലാത്തി പ്രയോഗം. 3 പേർക്ക് പരിക്ക്


ഈരാറ്റുപേട്ടയിൽ കോവിഡ് അധിക നിയന്ത്രണത്തിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ അടി പൊട്ടി. രാത്രിയിൽ നടത്തിയ  ലാത്തിച്ചാർജിൽ മൂന്നു യുവാക്കൾക്ക് പരിക്ക്. ഇരാറ്റുപേട്ട മറ്റയ്ക്കാട് സ്വദേശികളായ അജ്മൽ (17), അസീം (17), സാദിഖ് (17) എന്നിവർക്കാണ് പോലീസിന്റെ ലാത്തിചാർജിൽ പരിക്കേറ്റത്.

ഇവരെ  സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.  രാത്രി 9 മണിയോടെയായിരുന്നു പരിശോധന. അനാവശ്യമായി പുറത്തിറങ്ങുന്നതിന് അധിക നിയന്ത്രണത്തിന്റെ ഭാഗമായി വിലക്കുണ്ട്.