Latest News
Loading...

ബ്ലാക്ക് ഫംഗസ് പടരുന്നു. കോട്ടയത്തു 3 പേര്‍ക്ക് രോഗം


സംസ്ഥാനത്തും ബ്ലാക്ക് ഫംഗസ് രോഗം പടരുന്നു. മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രോഗിയുടെ ഒരു കണ്ണ് നീക്കം ചെയ്തു. രോഗം കൂടുതല്‍ പടരാതിരിക്കാനാണ് കണ്ണ് നീക്കം ചെയ്തത്. 

കോട്ടയം ജില്ലയിലും ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3 പേര്‍ക്കാണ് ജില്ലയില്‍ രോഗം. 3 ദിവസമായി ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 2 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരുടെ കണ്ണുകള്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്. ഒരാള്‍ കോവിഡ് ബാധിച്ച് മുക്തനായ ആളാണ്. 2 പേര്‍ കോട്ടയം ജില്ലക്കാരും ഒരാള്‍ കോട്ടയത്തിന് പുറത്തുനിന്നുള്ള ആളുമാണ്. 


മലപ്പുറം ജില്ലയില്‍ തിരൂര്‍ സ്വദേശിയായ അബ്ദുല്‍കാദറിനാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇദേഗത്തിന് രോഗം ഭേദമായതിന് ശേഷം കാഴ്ചശേഷി കുറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് സ്ഥരികീരിച്ചത്. രോഗം പടരാതിരിക്കാന്‍ ഇടതു കണ്ണ് നീക്കം ചെയ്യുകയായിരുന്നു. ചികിത്സാ ചെലവായി ആറ് ലക്ഷത്തോളം രൂപയാണ് കുടുംബത്തിന് ചെലവായത്. 

കൊല്ലം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പൂയപ്പള്ളി സ്വദേശിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് ശസ്ത്രക്രിയ നടത്തിയതായും രോഗം ഭേദമായതായും ആശുപത്രി അധികാരികള്‍ വ്യക്തമാക്കി.

Post a Comment

0 Comments