Latest News
Loading...

തെക്കേക്കര പഞ്ചായത്തില്‍ ദിവസേന നല്കുന്നത് 130-ഓളം ഭക്ഷണപൊതികൾ


പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചന്‍ ആറ് ദിവസം പിന്നിട്ടു. സെന്റ് ആന്റണീസ് എല്‍.പി.സ്‌കൂളിലാണ് കിച്ചന്റെ പ്രവര്‍ത്തനം. കുടുംബശ്രിയുടെ നേതൃത്വത്തിലാണിവിടെ ഭക്ഷണമൊരുക്കുന്നത്.

ഗ്രാമ പഞ്ചായത്ത് പരിധിയില്‍ കോവിഡ് 19 രൂക്ഷമായതോടെയാണ് ആളുകളുടെ ദുരിതം മനസ്സിലാക്കി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റികച്ചന് തുടക്കമിട്ടത്. ഭക്ഷണമാവശ്യമുള്ള ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ സ്ഥലങ്ങളിലും വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണ പൊതികള്‍ എത്തിച്ച് നല്‍കും. 

ബുദ്ധിമുട്ടനുഭവിക്കുന്ന കോവിഡ് രോഗികള്‍, ക്വാറന്റിയിലുള്ളവര്‍ എന്നിവര്‍ക്കൊക്കെ വാര്‍ഡ് മെംബര്‍മാര്‍ വഴി കമ്യൂണിറ്റി കിച്ചനിന്നും ഭക്ഷണ പൊതി ലഭിക്കും. ദിവസേന 130 ഒളം പൊതികളാണ് വിതരണം ചെയ്യുന്നത്.

സാധിക്കുന്ന ആളുകള്‍ കമ്മ്യൂണി കിച്ചനിലേക്ക് പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ നല്കാന്‍ തയ്യാറാവണമെന്നും ഗ്രാമ പഞ്ചായത്തധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കുടുംബശ്രീയും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഭക്ഷണം തയ്യാറാക്കുന്നത്.

Post a Comment

0 Comments