Latest News
Loading...

രാവിലെ മാനം തെളിഞ്ഞു. 11-ഓടെ വീണ്ടും മഴ

കേരളത്തെ വിറപ്പിച്ച ടൗഡേ ചുഴലിക്കാറ്റിന്റെ ശക്തി കോട്ടയം ജില്ലയില്‍ ഞായറാഴ്ചയോടെ അടങ്ങി. രാവിലെ 10 മണിയോടെ ആകാശം തെളിഞ്ഞ് വെയില്‍ പരന്നതോടെ ജനങ്ങളുടെ മുഖവും തെളിഞ്ഞു. എന്നാല്‍ പത്തേമുക്കാലോടെ വീണ്ടും മഴ തുടങ്ങിയിട്ടുണ്ട്. 

കോവിഡിനിടെ എത്തിയ മഴദുരിതം ജനത്തെ തെല്ലൊന്നുമല്ല വലച്ചത്. മഴ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും കാറ്റാണ് വില്ലനായത്. പാലായിലും മലയോര മേഖലകളിലുമടക്കം കാറ്റ് വലിയ നാശം വിതച്ചു. നിരവധി വീടുകള്‍ മരം വീണ് തകര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. 

മഴയ്ക്ക് കുറവു വന്നെങ്കിലും മീനച്ചിലാറ്റില്‍ ജലനിരപ്പ് ഇന്നലത്തെ അവസ്ഥയില്‍ തന്നെ തുടരുകയാണ്. പാലായിലും ജലനിരപ്പ് ഉയര്‍ന്നുതന്നെയാണ്. മഴ മാറിയ അവസ്ഥയില്‍ വെള്ളം താഴുമെന്ന് പ്രതീക്ഷിച്ചെങ്കിലും മഴ ശക്തമായി തിരിച്ചെത്തിയതോടെ ഈ പ്രതീക്ഷ മങ്ങിയിട്ടുണ്ട്. 

 ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച​ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

 യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 115 മി​ല്ലീ​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത​യെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.  ഞാ​യ​റാ​ഴ്ച​ പു​ല​ർ​ച്ചെ​യോ​ടെ ചു​ഴ​ലി​ക്കാ​റ്റ് കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ച്ച് അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നും ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ദ​ർ, ന​ലി​യ തീ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ക​ര​യി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നു​മാ​ണ് ചു​ഴ​ലി​ക്കാ​റ്റ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ഗ​മ​നം.

Post a Comment

0 Comments