Latest News
Loading...

തലപ്പലത്ത് 10.5 ടൺ കപ്പ വിതരണം ചെയ്ത് യൂത്ത് കെയർ

യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പലം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കപ്പ വിതരണം നടത്തി. യൂത്ത് കെയറിന്റെ ഭാഗമായ് നടത്തിയ കപ്പ വിതരണം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ അഡ്വ. സജി ജോസഫ് ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂരിനടുത്തുള്ള തോട്ടത്തിൽ നിന്ന് വില നൽകി വാങ്ങിയ 10.5 ടൺ കപ്പയാണ് 13 വാർഡുകളിലായ് വിതരണം ചെയ്തത്. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ നൗഫൽ സി. എച്ച്, പഞ്ചായത്ത്‌ മെംബർ ആനന്ദ് വെള്ളൂക്കുന്നേൽ, യൂത്ത് കെയർ വോളന്റിയർ ജിതിൻ കളത്തൂക്കടവ്, രഞ്ജിത് പങ്കജാക്ഷൻ, അജയ്‌കൃഷ്ണൻ തലപ്പലം, ആദർശ് കുമ്പുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ യുഡിഫ് വാർഡ് കമ്മറ്റികളുടെ പങ്കാളിത്തത്താൽ ശനി, ഞായർ ദിവസങ്ങളിലായാണ് കപ്പ വിതരണം നടത്തിയത്.

മരുന്ന് വിതരണം, അണുനശികരണം, ആംബുലൻസ് സേവനം, ഭക്ഷ്യകിറ്റ് വിതരണം എന്നിങ്ങനെ തലപ്പലത്ത് സജീവമാണ് യൂത്ത് കെയർ വോളന്റിയർമാർ.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ്, ബ്ലോക്ക്‌ മെംമ്പർ ശ്രീകല ആർ, പഞ്ചായത്ത്‌ മെംമ്പർമ്മാരായ എൽസമ്മ തോമസ്, കൊച്ചുറാണി ജെയ്സൺ, ജോമി ബെന്നി, സ്റ്റെല്ല ജോയ്, ആനന്ദ് വെള്ളൂക്കുന്നേൽ, കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി റോജിൻ തോമസ് ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.

Post a Comment

0 Comments