Latest News
Loading...

നൂറുരൂപ ചലെഞ്ചുമായി യൂത്ത്ഫ്രണ്ട് (എം) തിടനാട് മണ്ഡലം കമ്മറ്റി



കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ രോഗബാധിതർക്ക് സഹായമെത്തിക്കാൻ 100 രൂപ ചലെഞ്ചിലൂടെ പണം കണ്ടെത്തുകയാണ് തിടനാട് പഞ്ചായത്ത് യൂത്ത് ഫ്രണ്ട് എം. അടിയന്തിരാവശ്യത്തിന് നാലു വാഹനങ്ങൾ ഏർപ്പെടുത്തിയത് കൂടാതെ 100 വീടുകളിൽ മരുന്നടക്കമുള്ള അവശ്യവസ്തുക്കൾ എത്തിക്കുകയാണ് ലക്ഷ്യം. 

നിയുക്ത MLA ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കൽ ജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പുളിക്കലിന് പണം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
പാർട്ടി മണ്ഡലം പ്രസിഡന്റ്‌ ഉം ബ്ലോക്ക്‌ മെമ്പറും ആയ ഔസപ്പച്ചൻ വെളുക്കുന്നേൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി ജോർജ് വെള്ളുകുന്നേൽ യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ടും ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനും ഷെറിൻ പെരുമാങ്കുന്നേൽ, ജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പുളിക്കൽ,

 വൈസ് പ്രസിഡന്റ്‌ അജോ ഒട്ടലാങ്കൽ, ksc എം സംസ്ഥാന പ്രസിഡന്റ്‌ അബേഷ് അലോഷ്യസ്, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം സെക്രട്ടറി ശരത് കോലോത്ത് കോർഡിനേറ്റർമാരായ രതീഷ് മുത്തുപ്ലക്കൽ, ബിജു എസ് കരിമ്പനോലി എന്നിവർ ചലെഞ്ചിൽ പങ്കാളിത്തം വഹിച്ചു.

Post a Comment

0 Comments