Latest News
Loading...

കോട്ടയം ജില്ലയിൽ നാളെ വാക്സിനേഷന്‍ ഇല്ല.



കോട്ടയം ജില്ലയില്‍ കോവിഷീല്‍ഡും കോവാക്‌സിനും ഉള്‍പ്പെടെ ഇതുവരെ നല്‍കിയത് 455556 ഡോസ് പ്രതിരോധ വാക്‌സിന്‍. 384605 പേര്‍ ആദ്യ ഡോഡും 70951 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.  

ഇന്ന് (ഏപ്രില്‍ 24) 35 സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലുമായി 7804 ഡോസ് നല്‍കി. നാളെ(ഏപ്രില്‍ 25) വാക്‌സിനേഷന്‍ ഇല്ല. വെള്ളി ശനി ദിവസങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് നടന്ന 35 കേന്ദ്രങ്ങളില്‍ ഏപ്രില്‍ 26വാക്‌സിന്‍ നല്‍കും.

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനേഷന്‍ കേന്ദ്രം അനുവദിച്ചു കിട്ടിയവര്‍ക്കുമാത്രമാണ് ലഭിക്കുക.

വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ 
------
കോട്ടയം താലൂക്ക്  
------
1.അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം 
2.ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ കോട്ടയം 
3.കോട്ടയം മെഡിക്കല്‍ കോളേജ് 
4.മുണ്ടന്‍കുന്ന് കുടുംബാരോഗ്യകേന്ദ്രം 
5.നാട്ടകം കുടുംബാരോഗ്യകേന്ദ്രം  
6.പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം 
7.ഏറ്റുമാനൂര്‍ കെ. എം. സി. എച്ച്. സി  
 
 
വൈക്കം താലൂക്ക്  
------
8. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം  
9. ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം 
10.കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം  
11. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം  
12.തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം 
13. വൈക്കം താലൂക്ക് ആശുപത്രി  

14. വെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രം 
 
 
കാഞ്ഞിരപ്പള്ളി താലൂക്ക്  
------
15.എരുമേലി സാമൂഹ്യാരോഗ്യകേന്ദ്രം 
16.കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം 
17.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി  
18.മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം 
19.മുരിക്കുംവയല്‍ കുടുംബ ക്ഷേമ കേന്ദ്രം  
 
 
മീനച്ചില്‍ താലൂക്ക്  
-------
20.ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം 
21.കരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം 
22.പാലാ ജനറല്‍ ആശുപത്രി  
23.രാമപുരം സാമൂഹികാരോഗ്യകേന്ദ്രം 
24.ഉഴവൂര്‍ കെ .ആര്‍ .നാരായണന്‍ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രി  
25.മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം      
26.ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രം 
 
 
ചങ്ങനാശേരി താലൂക്ക്  
------
27.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം     
28.ചങ്ങനാശേരി ജനറല്‍ ആശുപത്രി  
29.കറുകച്ചാല്‍ സാമൂഹികാരോഗ്യകേന്ദ്രം 
30.മാടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം 
31.പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം  
32.സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രം 
33.വാഴപ്പള്ളി സര്‍ഗക്ഷേത്ര ഓഡിറ്റോറിയം   
34.തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം 
35.വാഴൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം

Post a Comment

0 Comments