എരുത്വാപ്പുഴ കോളനിയിലെത്തിയ അഡ്വ. ടോമി കല്ലാനിക്ക് ഉജ്ജ്വല സ്വീകരണംഎരുമേലി : പെസഹാ വ്യാഴമായ ഇന്നലെ വെളിച്ചിയാനി സെന്റ് തോമസ് ദേവാലയത്തില്‍ നിന്ന് വിശ്വാസികള്‍ക്കൊപ്പം കാല്‍കഴുകല്‍ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷമാണ് പൂഞ്ഞാര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ടോമി കല്ലാനിയുടെ പ്രചരണത്തിന് തുടക്കം കുറിച്ചത്. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പഴയിടം സെന്റ് മൈക്കിള്‍സ് ദേവാലയത്തിലെ വികാരി ഫാദര്‍ ജോസഫ് പാലത്തിങ്കലില്‍ നിന്ന് അനുഗ്രഹം തേടി.

പിന്നീട് എരത്വാപ്പുഴ മലവേടര്‍ കോളനിയിലേക്കാണ് സ്ഥാനാര്‍ത്ഥി എത്തിയത്. സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന കേളന്‍ ഗോപിയെയാണ് ആദ്യം കണ്ടത്. ശാന്തമ്മ മുപ്പത്തിയും ശശിയേട്ടനും കൂടി ഒരുമിച്ചതോടെ വരവേല്‍പ്പിന്റെ ആവേശം കൂടി. ഇത് ഉറച്ച വോട്ടാണെന്ന് ശാന്തമ പറഞ്ഞതോടെ സ്ഥാനാര്‍ത്ഥിയുടെയും കൂട്ടരുടെയും സന്തോഷം ഇരട്ടിച്ചു.
പിന്നീട് ഓരോ പടികളും ചാടിക്കയറി ഒരോ വീടുകളിലെത്തി.അമ്മമാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. കുടിവെള്ളം മുതല്‍ തകര്‍ന്ന വീടിന്റെ കഥകള്‍ വരെ ഓരോരുത്തരും പറഞ്ഞത് സ്ഥാനാര്‍ഥി ശ്രദ്ധാപൂര്‍വ്വം കേട്ടു. പരാതികളുടെ പെരുമഴ മുഴുവന്‍ കേട്ട ശേഷമാണ് മറ്റിടങ്ങളിലേക്ക് സ്ഥാനാര്‍ത്ഥി നീങ്ങിയത്. കനത്ത ചൂടും വെയിലും വകവെക്കാതെ വീണ്ടും ഓരോ വീട്ടിലും കയറിയിറങ്ങി. നല്ല നടപ്പാതകളില്ല, കുടിവെള്ളമില്ല, അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ഇങ്ങനെ പരാതികള്‍ അങ്ങനെ നീളും. ഓരോ വീട്ടിലെത്തുമ്പോഴും ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. അമ്മമാര്‍ ചേര്‍ത്തു പിടിച്ചു പറഞ്ഞു.- 'നീ ജയിക്കണം, സത്യസന്ധനായ നേതാവിനെയാണ് നമുക്കാവശ്യം'
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ ലഭിക്കുന്ന ന്യായ് പദ്ധതി, 40 മുതല്‍ 60 വയസ്സുവരെയുള്ള വീട്ടമ്മമാര്‍ക്ക് 2000 രൂപ ധനസഹായം, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3000 രൂപയടക്കമുള്ള പ്രകടനപത്രികയാണ് യുഡിഎഫ് അവതരിപ്പിച്ചിട്ടുള്ളതെന്നും അത് നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അഡ്വ. ടോമി കല്ലാനി പറഞ്ഞു.

Content by election committee